TOP NEWS| മാരുതിയും ഹുണ്ടായിയും കുതിച്ചുകയറി; നഷ്ടക്കണക്കിൽ നിലംപതിച്ച് ഫോർഡ്

0

 

കാൽ നൂറ്റാണ്ടായി ഇന്ത്യൻ നിരത്തുകളിലെ പരിചിത വാഹനമാണ് ഫോർഡ്. സുരക്ഷിതത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ഫോർഡ് 26 വർഷത്തെ ഓപറേഷന് ശേഷം ഒടുവിൽ ഇന്ത്യ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തുവർഷത്തിനിടെ ഇരുനൂറു കോടി ഡോളറിന്റെ (1.47 ലക്ഷം കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടായതിന് പിന്നാലെയാണ് യുഎസ് വാഹനഭീമൻ ഇന്ത്യ വിടാനുള്ള വേദനാജനകമായ തീരുമാനം കൈക്കൊള്ളുന്നത്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈയിലെ മറൈമലൈ എന്നിവിടങ്ങളിലെ നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

You might also like