TOP NEWS| അഫ്ഗാനിസ്ഥാനിൽ അതിസങ്കീര്‍ണമായ സാഹചര്യം; കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ
അഫ്ഗാനിസ്ഥാനിൽ അതിസങ്കീര്‍ണമായ സാഹചര്യം; കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് അഫ്ഗാനില്‍ ഉണ്ടാകേണ്ടതെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പറഞ്ഞു.
തൊട്ടടുത്ത അയല്‍രാജ്യം എന്ന നിലയിലും അഫ്ഗാന്‍ പൗരന്മാരുടെ സുഹൃത്ത് എന്ന നിലയിലും അവിടുത്തെ നിലവിലുള്ള അവസ്ഥയില്‍ ഇന്ത്യയ്ക്കു കടുത്ത ആശങ്കയുണ്ടെന്ന് തിരുമൂര്‍ത്തി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്കു പരിശീലനം നല്‍കാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം ഉറപ്പിക്കാനോ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.