സൗദി – യു.എ.ഇ വിമാന സര്‍വീസുകള്‍ പുനരാംരംഭിച്ചു

0

സൗദിയില്‍ നിന്നും യു.എ.ഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാംരംഭിച്ചു. യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ നേടാമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. ഇതോടെ യു.എ.ഇ വഴിയെത്തുന്ന ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാനാകും. അതെ സമയം നേരിട്ട് ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് ചിലവ് കുറക്കാന്‍ കഴിയും .

സൗദിയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ദുബായിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചത്. സൗദി ഏയര്‍ലൈന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

You might also like