TOP NEWS| അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തു, പക്ഷേ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനായിട്ടില്ല; താലിബാനെതിരെ ഐക്യരാഷ്ട്ര സഭ
അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തു, പക്ഷേ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനായിട്ടില്ല; താലിബാനെതിരെ ഐക്യരാഷ്ട്ര സഭ
കാബൂൾ: അഫ്ഗാനിൽ താലിബാന് അധികാരം പിടിച്ചെടുക്കാനായെങ്കിലും, അവിടുത്തെ ജനങ്ങളുടെ വിശ്വാസം ഇതുവരെ നേടിയെടുക്കാനായിട്ടില്ലെന്ന് യുഎന്നിൽ അഫ്ഗാനിസ്താന്റെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ്. അഫ്ഗാനിസ്താന്റെ നിലവിലെ സാഹചര്യം ഏറെ പരിതാപകരമാണെന്നും അവർ പറഞ്ഞു. ‘കാബൂളിന്റെ വീഴ്ചയോടെ, അഫ്ഗാനിസ്താനിലെ ജനങ്ങൾ പുതിയതും ആശങ്കയുണ്ടാക്കുന്നതുമായ ഒരു യാഥാർത്ഥ്യത്തെയാണ് അഭിമുഖീകരിച്ചത്. രാജ്യത്ത് താലിബാൻ എങ്ങനെ ഭരണം നടത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ദശലക്ഷക്കണക്കിന് അഫ്ഗാനികളുടെ ജീവിതമെന്നും’ ഡെബോറ ലിയോൺസ് പറഞ്ഞു.
അഫ്ഗാനിൽ വൈകാതെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കാമെന്നും, ഇത് സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും അവർ പറഞ്ഞു. ലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് ദാരിദ്ര്യത്തിലും വിശപ്പിലും ബുദ്ധിമുട്ടാൻ പോകുന്നത്. താലിബാൻ രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ വലിയൊരു വിഭാഗം ജനങ്ങൾ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡെബോറ വ്യക്തമാക്കി.