പാസ്റ്റർ റെജി ബേബിക്ക് സംസ്ഥാന പി വൈ പി എ ‘പാർപ്പിട പദ്ധതി’ ഭവനം നിർമ്മിച്ചു നൽകും
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ അനുഗ്രഹീത ശ്രുശ്രുഷകനും ഇപ്പോൾ കാൻസർ ബാധിതനായി അത്യാസന നിലയിൽ കഴിയുന്ന പാസ്റ്റർ റെജി ബേബിക്ക് കേരള സ്റ്റേറ്റ് പി വൈ പി എ ഭവനം നിർമ്മിച്ചു നൽകും.
ദീർഘ വർഷങ്ങൾ കർത്താവിനു വേണ്ടി അധ്വാനിച്ച കർത്തൃ ദാസന്റെ ആഗ്രഹം സാക്ഷത്കരിക്കാൻ സംസ്ഥാന പി വൈ പി എ ഉത്തരവാദിത്തം ഏറ്റെടുക്കും.
കർത്തൃദാസൻ ചികിത്സയിൽ കഴിയുന്ന പരുമല ഹോസ്പിറ്റലിൽ സംസ്ഥാന പി വൈ പി എ പ്രതിനിധികൾ ഇന്നെത്തി (11-09-2021) തന്റെ സഹധർമ്മിണിയെ കാണുകയും പ്രാർത്ഥിക്കുകയും പാസ്റ്റർ റെജി ബേബിയുടെ സഹധർമ്മിണിക്കും മക്കൾക്കും ഭവന നിർമ്മാണത്തിനുള്ള വാക്ക് നൽകുകയും ചെയ്തു.
ഐപിസി പാമ്പാക്കുട സെന്ററിൽ കർത്തൃ ശ്രുശ്രുഷ ചെയ്തു വരവേയാണ് അപ്രതീക്ഷിതമായി താൻ രോഗബാധിതനായി എന്നുള്ളത് അറിയുന്നത്.
പ്രിയ കുടുംബം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ദൈവദാസന്റെ സൗഖ്യത്തിനായി അനേകർ ഈ ദിവസങ്ങളിൽ പ്രാത്ഥിച്ചു കൊണ്ടിരിക്കുന്നു.
കർത്തൃദാസന്റെ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാനും സംസ്ഥാന പി വൈ പി എയുടെ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാകുവാനും അഭ്യർത്ഥിക്കുന്നു.
🈁പി വൈ പി എ, കേരളാ സ്റ്റേറ്റ്