സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നേക്കും; തീരുമാനം അടുത്ത ആഴ്ച
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാന്‍ സാധ്യത. ഒക്ടോബറില്‍ സ്കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്.
ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍. ആരോഗ്യവകുപ്പിന്റേയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്കൂള്‍ തുറക്കേണ്ട തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും തീരുമാനിക്കുക.