ഗുജറാത്തിൽ രാത്രികാല കർഫ്യൂ നീട്ടി
ഗുജറാത്തിലെ രാത്രികാല കർഫ്യൂ നീട്ടി. എട്ട് നഗരങ്ങളിലെ കർഫ്യൂ ആണ് ഈ മാസം 25 വരെ നീട്ടിയത്. രാത്രി 11 മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. അഹ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജുനഗധ്, ഭാവ്‌നഗർ, ജാംനഗർ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.