പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കം: നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര തീരുമാനം

0

പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര തീരുമാനം. പെട്രോളിയം കമ്പനികൾ കേന്ദ്രത്തെ പിന്തുണ അറിയിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പ് ഇക്കാര്യത്തിൽ ഇനി പരിഗണിക്കില്ല. സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കും. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

You might also like