റെയിൽവേ സ്‌റ്റേഷനുകളിൽ ഇനി ബൈക്കുകളും വാടകയ്‌ക്ക്; നേരത്തെ ബുക്ക് ചെയ്യാൻ സംവിധാനം

0

കൊച്ചി : കേരളത്തിൽ റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് ബൈക്കുകൾ വാടകയ്‌ക്ക് കൊടുക്കുന്ന സംവിധാനം ആരംഭിച്ചു. എറണാകുളം ജംഗ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളിലാണ് റെന്റ് ഐ ബൈക്ക് സംവിധാനം ആരംഭിച്ചത്. വൈകാതെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വർക്കല, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും. ബൈക്കുകൾ കൂടാതെ സ്‌കൂട്ടറുകളും വാടകയ്‌ക്ക് ലഭിക്കും.

You might also like