TOP NEWS| പുതിയ ഐപാഡും ആപ്പിള്‍ വാച്ചും വിപണിയില്‍, ഏറ്റവും പുതിയ ഗാഡ്ജറ്റ് പ്രത്യേകതകളിങ്ങനെ

0

ആപ്പിള്‍ വാച്ച് സീരീസിലെ ഏറ്റവും പുതിയ മോഡലും ഐപാഡ് മിനി 6 മോഡലും കാലിഫോര്‍ണിയയില്‍ നടന്ന സ്ട്രീമിംഗ് ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ സമാനമായ ഡിസൈനുകളും സവിശേഷതകളും നിലനിര്‍ത്തുന്നു. പക്ഷേ മിതമായ മാറ്റങ്ങള്‍ ഇതിലുണ്ടെന്ന കാര്യം ഉറപ്പ്. ഇപ്പോള്‍ 5G പിന്തുണയും പുതിയ രൂപവും ഉള്ള ഐപാഡ് മിനി 2021 ആയിരുന്നു ഇവന്റിലെ പ്രധാന ഹൈലൈറ്റ്. ഐപാഡ് മിനി 6 അല്ലെങ്കില്‍ ഐപാഡ് മിനി 2021 കോംപാക്റ്റ് ടാബ്ലെറ്റാണ്. ഐഫോണ്‍ 12 സീരീസിന് സമാനമായ ഫ്‌ലാറ്റ് എഡ്ജുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ രൂപകല്‍പ്പനയുമായാണ് ഇത് വരുന്നത്. സ്ലിം ബെസലുകളുള്ള 8.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, 500 നൈറ്റ് ബ്രൈറ്റ്‌നസ്, ആന്റി റിഫ്‌ലക്റ്റീവ് കോട്ടിംഗ് എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. നാല് കളര്‍ ഓപ്ഷനുകളുണ്ട്. സ്‌ക്രീന്‍ ഹോം ബട്ടണ്‍ ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. മുകളില്‍ ഒരു പവര്‍ ബട്ടണ്‍ ഉപയോഗിച്ച് ആപ്പിള്‍ ടച്ച് ഐഡിയും സംയോജിപ്പിച്ചു. പ്രോസസര്‍ വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെങ്കിലും ഐപാഡ് മിനി 6 അതിന്റെ മുന്‍ഗാമിയേക്കാള്‍ 40 ശതമാനം വേഗതയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, എഫ്/1.8 അപ്പേര്‍ച്ചറും 4 കെ റെക്കോര്‍ഡിംഗ് പിന്തുണയുമുള്ള 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുണ്ട്. മുന്‍വശത്ത്, 12 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, വീഡിയോ കോളുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന സെന്റര്‍ സ്റ്റേജ് സപ്പോര്‍ട്ട് ഉണ്ട്. മെച്ചപ്പെടുത്തിയ സ്പീക്കര്‍ സിസ്റ്റം, രണ്ടാം തലമുറ ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 5 ജി, വൈ-ഫൈ 6 എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

You might also like