ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ ഈ ഭക്ഷണങ്ങളോട് നോ പറയാം

0

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നമാണ്. മുതിര്‍ന്നവരില്‍ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് അമിതമായ രക്തസമ്മര്‍ദം. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ കൂടി ഈ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇത് രക്തത്തിന്‍റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. രക്തസമ്മര്‍ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദം (ഹൈപ്പര്‍ടെന്‍ഷന്‍) എന്നറിയപ്പെടുന്നു.

അനാരോഗ്യകരമായ ജീവിതശൈലിക്കൊപ്പം മോശം ഭക്ഷണശീലങ്ങളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ രക്താതിമര്‍ദത്തെ നമുക്ക് പടിക്കു പുറത്ത് നിര്‍ത്താം.

കാപ്പി : രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന പദാര്‍ഥമാണ് കാപ്പി. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ പൂര്‍ണമായും ഇതൊഴിവാക്കുക

ടിന്നിലടച്ച ഭക്ഷണങ്ങള്‍: ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയത്തിന്‍റെ അളവ് കൂടുതലാണ്. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തും.

പഞ്ചസാര: പഞ്ചസാരയുടെ അധിക ഉപയോഗം രക്തസമ്മര്‍ദം, അമിതവണ്ണം, ദന്തരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

സംസ്കരിച്ച മാംസം : സംസ്കരിച്ച മാംസത്തില്‍ സോഡിയത്തിന്‍റെ അളവ് കൂടുതലാണ്. കൂടാതെ ഇതിനൊപ്പം ഉപയോഗിക്കുന്ന സോസുകള്‍, അച്ചാറുകള്‍, ചീസ് എന്നിവയിലും സോഡിയം അടങ്ങിയിട്ടുണ്ട്.

ഉപ്പ്: രക്തസമ്മര്‍ദം ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന ഭക്ഷണ പദാര്‍ഥമാണ് ഉപ്പ്.

ബ്രഡ്: മൈദ കൊണ്ടുണ്ടാക്കുന്ന ഈ ഭക്ഷണവും രക്തസമ്മര്‍ദം ഉയര്‍ത്തും.

You might also like