TOP NEWS| ഗൂഗ്ള്‍ പണിപറ്റിച്ചു; ഇന്ത്യൻ രൂപക്ക് വൻതിരിച്ചടിയെന്ന് വ്യാപക പ്രചാരണം

0

നാട്ടിലേക്ക്​ പണമയക്കാൻ രൂപയുടെ മൂല്യം മാറിമറിയുന്നതും നോക്കി കാത്തിരിക്കുന്നവരാണ്​ പ്രവാസികളിൽ നല്ലൊരു വിഭാഗം​. ഈ മാസം തുടക്കം പുതൽ യു.എ.ഇ ദിർഹമിന്​ 20 രൂപയിൽ താഴെയാണ്​ മൂല്യം. നിരക്ക്​ 20 കടന്നാൽ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികൾ ഉച്ചയോടെ ഗൂഗ്​ളിൽ തപ്പിയപ്പോൾ കണ്ണുതള്ളി. ​ 24.70 രൂപയാണ്​ ഒരു ദിർഹമിന്​ ഗൂഗ്​ൾ കാണിച്ചത്​. എന്നാൽ ഗൂഗ്​ൾ വിവരം വ്യാജമാണെന്ന വിശദീകരണവുമായി​ മണി എക്​സ്​ചേഞ്ചുകാർ രംഗത്തു വന്നു.

You might also like