പ്ലസ് വണ്‍ പരീക്ഷ നടത്താം: സുപ്രീംകോടതി; തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
ന്യൂഡൽഹി∙ പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ സ്കൂളുകളിൽ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും നിരീക്ഷണം.