ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്കാരങ്ങൾക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

0

കൊച്ചി∙ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍  ബെഞ്ചിന്റേതാണ് ഉത്തരവ്. ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയിരിക്കുന്നത്. ദ്വീപിലെ ഭരണ പരിഷ്കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് നിരവധി ഹർജികളാണ് ഹൈക്കോടതി മുമ്പാകെ പരിഗണനയ്ക്കെത്തിയത്.

You might also like