TOP NEWS| വാഹന, ടെലികോം മേഖലകളിൽ വൻ പരിഷ്കരണങ്ങളുമായി കേന്ദ്രം; ഡ്രോൺ വ്യവസായത്തിന് അനുമതി;അറിയേണ്ടതെല്ലാം
വാഹന, ഡ്രോണ്‍ വ്യവസായങ്ങളിലെ പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഈ രണ്ട് മേഖലകള്‍ക്കും 26,058 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹന മേഖലയ്ക്ക് 25,938 കോടി രൂപയും ഡ്രോണ്‍ മേഖലയ്ക്ക് 120 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,75,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.