മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം
ന്യൂഡൽഹി ∙ പാസ്‍വേഡ് ഇല്ലാതെ മൈക്രോസോഫ്റ്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ അവസരമൊരുങ്ങുന്നു. പാസ്‍വേഡുകൾ ഉപേക്ഷിക്കാൻ ഉപയോക്താക്കൾക്കു മൈക്രോസോഫ്റ്റ് അനുമതി നൽകി. ഫോണിലെ മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്റർ ആപ്, വിൻഡോസ് ഹലോ, സെക്യൂരിറ്റി കീ, വെരിഫിക്കേഷൻ എസ്എംഎസ് എന്നിങ്ങനെ പല മാർഗങ്ങളാണ് പാസ്‍വേഡിനു ബദലായി അവതരിപ്പിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ സേവനം പൂർണതോതിലാകും.