TOP NEWS| കോവിഡ് മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് തുടരും
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് ഡിസംബർ 31 വരെ തുടരാൻ തീരുമാനം. ലഖ്‌നൗവിൽ ചേർന്ന ജി.എസ്.ടി കൗൺസിലിലാണ് തീരുമാനം. 11 മരുന്നുകൾക്കാണ് ഇളവ് ഉണ്ടാകുക. യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. രണ്ടുവർഷത്തിൽ ആദ്യമായാണ് ജി.എസ്.ടി നേരിട്ടുള്ള യോഗം നടക്കുന്നത്.