കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക; ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമെന്ന് ഐ.സി.എം.ആർ

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ. രാജ്യത്തെ മൊത്തം കേസുകളിൽ 68 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്.

വ്യാഴാഴ്ച ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. മിസോറാം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 10,000 ആക്ടീവ് കേസുകളാണുള്ളത്.

You might also like