ഓൺലൈൻ തട്ടിപ്പ് പൊളിച്ച് സൈബർ സെൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായ പണം സമയോചിത ഇടപെടലിലൂടെ തിരിച്ചുപിടിച്ച് സൈബർ സെൽ. നഗരത്തിലെ ഡോക്ടറുടെ നാലര ലക്ഷവും റിട്ട. വിൽപന നികുതി ഉദ്യോഗസ്ഥെൻറ ഒരു ലക്ഷത്തോളം രൂപയുമാണ് പണം നഷ്ടപ്പെട്ട് ഉടൻ പരാതി നൽകിയതിനാൽ തിരിച്ചുകിട്ടിയത്.
നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടർ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിനിടെ ചില വിവരങ്ങൾ അധികമായി കൈമാറി തട്ടിപ്പിനിരയാകുകയായിരുന്നു. അക്കൗണ്ടിൽനിന്ന് ആറരലക്ഷം രൂപയാണ് നഷ്ടമായത്. പെട്ടെന്ന് പരാതി നൽകിയതോെട, പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനിടെ സൈബർ സെൽ ഇടപെടുകയായിരുന്നു.