ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം കഴിഞ്ഞ് ചൈനീസ് സഞ്ചാരികൾ ഭൂമിയിലെത്തി
ബെയ്ജിങ്: ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കി 90 ദിവസത്തിനുശേഷം ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ഭൂമിയിൽനിന്ന് 380 കി.മീ. ഉയരത്തിലുള്ള ചൈനയുടെ ടിയാൻഗോങ് ബഹിരാകാശനിലയത്തിലാണ് നീ ഹെയ്ഷങ്, ലിയു ബോമിങ്, താങ് ഹൊൻബോ എന്നീ മൂന്നു സഞ്ചാരികളും കഴിഞ്ഞത്. ഷെൻസൗ 12 പേടകത്തിലാണ് ഇവർ തിരിച്ചിറങ്ങിയത്.
ദൗത്യത്തിനിടെ ഇവർ മണിക്കൂറുകൾ നീണ്ട ബഹിരാകാശ നടത്തവും പൂർത്തിയാക്കിയിരുന്നു. ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലേക്ക് സന്ദേശം അയക്കുകയും ചെയ്തു. ഷെൻസൗ 12 ബഹിരാകാശപേടകം വടക്കൻ മംഗോളിയയിലാണ് വെള്ളിയാഴ്ച സുരക്ഷിതമായി തിരിച്ചിറങ്ങിയത്. ഇവരെല്ലാം പൂർണ ആരോഗ്യവാന്മാരാണ്.