TOP NEWS| സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: ‘നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം’

0

രണ്ടു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ നവംബറോടെ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുകയാണ്.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളും ഇതിന് മുമ്പ് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് സംസ്ഥാന സര്‍ക്കാരുകളെ സ്‌കൂളുകള്‍ തുറക്കുന്ന തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുക കുട്ടികളിലെ കോവിഡ് ബാധ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതായിരിക്കും. കുട്ടികളില്‍ കോവിഡ് ബാധിക്കുമോയെന്ന ഭയം ഏതൊരു  രക്ഷിതാവിനും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. എന്നാല്‍, ഭയം മാറ്റിവെച്ച് കുട്ടികളെ സുരക്ഷിതരാക്കുക എന്നതാണ് ഏതൊരു രക്ഷിതാവിന്റെയും പ്രധാന കര്‍ത്തവ്യം. കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്. കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. എന്നാല്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകരും രക്ഷിതാക്കളും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.

You might also like