TOP NEWS| സൗദിയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക്: ‘തവക്കൽനാ’ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണി പാളും

0

യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികൾ യാത്ര തിരിക്കും മുമ്പ് ഇത് ഉറപ്പു വരുത്തണം. മൊബൈൽ ഫോണിലേക്ക് ആപ്പിൾ സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തിട്ടാൽ  സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പൺ ചെയ്തു രജിസ്റ്റർ ചെയ്യണം. രാജ്യത്തുള്ളവരുടെ  ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈൽ ആപ്പാണ് താവക്കൽന. ഈ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമേ സൗദിയിൽ കടകളിൽ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തീകരിച്ചവരുടേതാണ് ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയൻ സേവനങ്ങളും തവക്കൽനയിൽ ലഭിക്കും.

You might also like