TOP NEWS| എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഡിസംബറോടെ ഉണ്ടായേക്കും, ലേലപത്രികകളുടെ പരിശോധന പുരോഗമിക്കുന്നു
വിമാനക്കമ്പനിയുടെ കരുതല്‍ വില സംബന്ധിച്ച് മന്ത്രിതല സമിതിയും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പും പരിശോധനകള്‍ തുടരുകയാണ്. ഇതിന് സമാന്തരമായി ലേലപത്രികകളുടെ പരിശോധനകളും പുരോഗമിക്കുകയാണ്. ലേലപത്രികകളുടെ പരിശോധനകള്‍ക്ക് ശേഷം സെക്രട്ടറി തല അനുമതി ലഭിച്ചാല്‍ ആരാകും എയര്‍ ഇന്ത്യയുടെ പുതിയ ഉടമ എന്ന കാര്യത്തില്‍ വ്യക്തത വരും.