TOP NEWS| ഫ്ലോറൻസ് നൈറ്റിംഗിൾ അവാർഡിനു അർഹയായി ചർച്ച് ഓഫ് ഗോഡ്‌ സഭാംഗം ഡോ. ഡെയ്സി എബ്രഹാം; പുരസ്‌കാരം നൽകി ഇന്ത്യൻ രാഷ്‌ട്രപതി

0

ദില്ലി: നേഴ്സിങ് മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഫ്ലോറൻസ് നൈറ്റിംഗിൾ അവാർഡിന് ഡോ. ഡെയ്‌സി എബ്രഹാം അർഹയായി.

വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന സമ്മേളനത്തിൽ ഭരതത്തിൻ്റെ രാഷ്ട്രപതി ഗോവിന്ദ് ഡോ. ഡെയ്‌സി എബ്രഹാമിന്
പുരസ്കാരം നൽകി.
ഡോ. ഡെയ്‌സി എബ്രഹാം
പിജി കോളേജ് ഓഫ് നഴ്‌സിംഗ് ഭിലായ് സിജിയിലെ പ്രൊഫസറാണ്. ഭിലായ് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) അംഗമാണ്. ഡോ.ഡെയ്സി സഭാ പ്രവർത്തനങ്ങളിൽ മാത്രമല്ല, വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
2020, 2021 ലെ വേൾഡ് പീഡിയാട്രിക്സ് കോൺഫറൻസിൽ സ്പീക്കറായി ക്ഷണണം ലഭിച്ചിട്ടുണ്ട്. ബിഎസ്‌സിയിലും എംഎസ്‌സി നഴ്സിങ്ങിലും യൂണിവേഴ്സിറ്റി റാങ്ക് നേടി.. ദക്ഷിണ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ക്വാണ്ടിറ്റി സർക്കിൾ കൺവെൻഷനിൽ ടീം ലീഡറായി ഇന്ത്യയെ പ്രതിനിധീകരിച്ചു. മുംബൈയിലും കൊൽക്കത്തയിലും NCQC- ൽ ഡോ.ഡെയ്സിക്ക് മികച്ച അവാർഡുകൾ ലഭിച്ചു. പ്രാദേശിക തലത്തിൽ ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ 4 അവാർഡുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ ജേണലുകളിൽ 14 പ്രസിദ്ധീകരണങ്ങൾ ഉണ്ട്. 12 ദേശീയ, 8 സംസ്ഥാന തല ശിൽപശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എബ്രഹാം മാത്യുവാണ് ഭർത്താവ്. ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥനാണ്. രണ്ട് മക്കളുണ്ട്,ഡെന്നിസ് എബ്രഹാം പുനയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്. ഡെൻസൻ എബ്രഹാം ബാംഗ്ളൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്.

You might also like