TOP NEWS| ഇന്ത്യയിൽ നിലവിൽ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ

0

നിലവിൽ ഇന്ത്യയിൽ കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ.  എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിലാണ് പരിഗണന വേണ്ടതെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്ത് പതിനഞ്ച് ശതമാനത്തിൽ താഴെപ്പേർക്ക് മാത്രമേ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളൂ.  ഇനിയും ഒരുപാട് പേർക്കു രോഗം പിടിപ്പെടാൻ സാധ്യതയുണ്ട്. ഇവർക്കൊന്നും ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞൻ സത്യജിത് രഥ് പറഞ്ഞു. കുറച്ചുപേർക്കു മാത്രമായി മൂന്നാമത്തെ ഡോസ് വാക്സിൻ നൽകുന്നത് ധാർമ്മികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

You might also like