TOP NEWS| മൂന്നാംതരംഗത്തിന് മുന്നോടിയായി സജ്ജീകരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 100 ഐസിയു കിടക്കകള്‍

0

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐസിയു കിടക്കകളാണ് ആകെ സജ്ജമാക്കിയത്. ഐസിയുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. 9 വെന്റിലേറ്ററുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. thiruvananthapuram medical college

You might also like