TOP NEWS| കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്; ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

0

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയത്തിലേക്ക്​ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്​ തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ നടക്കുന്ന വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കു വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടവും ഇടംപിടിച്ചത്. ട്വൻറി 20 ലോകകപ്പിനുശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്​സ്​ചർ ഇന്നാണ് ബിസിസിഐ​ പുറത്തുവിട്ടത്​. വിന്‍ഡീസിനു പുറമെ ന്യൂസിലാൻഡ്​, ശ്രീലങ്ക, ​ദക്ഷിണാഫ്രിക്ക​ ടീമുകളും​ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്.

You might also like