TOP NEWS| സൗദിയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 10,000 കടന്നു

0

സൗദിയില്‍ ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം വഴി തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. അടുത്ത വര്‍ഷത്തോടെ പദ്ധതി വഴിയുള്ള കരാറുകള്‍ അരലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് പാര്‍ട്ട് ടൈം ജോലിയെടുക്കുന്നതിനും ഫ്രീലാന്‍സിംഗ് ജോലി നോക്കുന്നതിനും മന്ത്രാലയം ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പ്ലാറ്റ് ഫോം.

You might also like