TOP NEWS| നാർക്കോട്ടിക് ജിഹാദ് ദേശീയ മാധ്യമങ്ങളിലും; ബിഷപ്പിനെ പിന്തുണച്ച സർക്കാറിന് വിമർശനം
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാറിനെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ. പ്രശ്‌ന പരിഹാരത്തിനോ നിയമ നടപടിക്കോ സർക്കാർ രംഗത്തില്ലെന്നും കോൺഗ്രസാണ് സാമുദായിക നേതാക്കളെ കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതെന്നും ദി ടെലഗ്രാഫ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ദി ഇന്ത്യൻ എക്‌സ്പ്രസ്, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, ദി ഫ്രീ പ്രസ് ജേണൽ, ദി ന്യൂസ് മിനുട്ട് തുടങ്ങിയ മാധ്യമങ്ങൾ പറയുന്നു.