TOP NEWS| വന്യമൃഗങ്ങള്‍ക്കൊപ്പം വവ്വാലും; വലഞ്ഞ് കര്‍ഷകര്‍, ആശങ്ക
അഞ്ചു വര്‍ഷത്തോളമായി പെരിഞ്ചാംകുട്ടിയിലെ കര്‍ഷകരുടെ അവസ്ഥ ഇതാണ്. സമീപത്തെ 50 ഏക്കറോളം വരുന്ന തേക്ക് പ്ലാന്റേഷനിലെ നൂറുകണക്കിന് മരങ്ങളാണ് വവ്വാലുകളുടെ താവളം. മാവ്, പ്ലാവ്, പേര തുടങ്ങിയവയുടെ ഫലങ്ങളൊന്നും ഇവര്‍ക്ക് കിട്ടാറില്ല. തെങ്ങുകള്‍ക്ക് നേരെയും വവ്വാലുകളുടെ ആക്രമണം തുടങ്ങി. ആദ്യം ഓല കടിച്ച് നീരൂറ്റിക്കുടിക്കും. പിന്നെ മച്ചിങ്ങയും കുരുത്തോലയും വരെ തിന്ന് തീര്‍ക്കും. ഇതോടെ തെങ്ങ് ഉണങ്ങിപ്പോകും. നിരവധി കര്‍ഷകരുടെ നൂറുകണക്കിന് തെങ്ങുകള്‍ ഇങ്ങനെ നശിച്ചു കഴിഞ്ഞു.