TOP NEWS| ഈശ്വരാ, ഭൂകമ്പം! മെൽബൺ ABC ചാനല്‍ സ്റ്റുഡിയോയിലെ തല്‍സമയ സംപ്രേഷണത്തിനിടെ ഭൂമി കുലുങ്ങിയപ്പോള്‍
മെൽബൺ: ഓസ്ട്രലിയയെ പിടിച്ചുലച്ച ഭൂചലനത്തിന്റെ ആഘാതം വാര്‍ത്താ ചാനല്‍ സ്റ്റുഡിയോയിലെ തല്‍സമയ സംപ്രേഷണത്തിലൂടെ ലോകം കണ്ടു.
എ ബി സി ചാനലിന്റെ മെല്‍ബണ്‍ സ്റ്റുഡിയോയില്‍ പ്രഭാത സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ഭൂചലനം. പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ സ്റ്റുഡിയോ ആകെ ആടിയുലഞ്ഞു. വാര്‍ത്താ അവതാരകരായ മൈക്കിള്‍ റൗളണ്ടും ടോണി ആംസ്‌ട്രോംഗും പെട്ടെന്നുണ്ടായ കുലുക്കത്തില്‍ ആകെ അന്തംവിട്ടു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ തല്‍സമയം കണ്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് എ ബിസി ചാനല്‍ പുറത്തുവിട്ടു.
എ ബി സി ബ്രേക്ക് ഫാസ്റ്റ് പരിപാടി തല്‍സമയം നടക്കുന്നതിനിടയിലാണ് ഭൂചലനം ഉണ്ടായത്. എന്തോ ഒരു കാര്യം പറയുന്നതിനിടെയാണ് അവതാരകനായ മൈക്കിള്‍ റൗളണ്ട് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പൊടുന്നനെ സംസാരം നിര്‍ത്തിയ മൈക്കിള്‍ ഒരു നിമിഷം അമ്പരന്നുനിന്നു. ആ നിമിഷം തല്‍സമയ സംപ്രേഷണം മുടങ്ങി.
ഓഫായ ക്യാമറകള്‍ നോക്കി, ഭൂകമ്പം! …എന്ന് അവരിലൊരാള്‍ അതിശയത്തോടെ പറയുന്നത് കേട്ടു. മുമ്പൊരിക്കലും ഇവിടെ ഭൂകമ്പത്തില്‍ പെട്ടിട്ടില്ല. എന്ന് മറ്റേയാള്‍ പറഞ്ഞു. ഇരുവരും ക്യാമറകളിലേക്ക് പരിഭ്രമത്തോടെ നോക്കുന്നത് കാണാം.