TOP NEWS| യുഎഇയില്‍ ചില സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു

0

അബുദാബി: കൊവിഡ് വ്യാപനം അതിവേഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന യുഎഇയില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും ഒരു വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഇനി മാസ്‍ക് ആവശ്യമില്ല. സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും പോകുമ്പോഴും ഇനി യുഎഇയില്‍ മാസ്‍ക് ഒഴിവാക്കാം.

You might also like