TOP NEWS| ഒമാന്‍ റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു
ഒമാനിലെ റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. റോയല്‍ ആശുപത്രി ഒമാനില്‍ കോവിഡ് പരിചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ആശുപത്രിയാണ്. കോവിഡ് ബാധിതരായ ആരും തന്നെ ആശുപത്രിയില്‍ ചികില്‍സയിലില്ലെന്ന് റോയല്‍ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. അവസാന രോഗിയെ ബുധനാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിച്ചിട്ടുമില്ല.