TOP NEWS| തമിഴ്നാടിനു പിന്നാലെ ‘നീറ്റ്’ ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്രയും
തമിഴ്നാടിനു പിന്നാലെ നീറ്റ് പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയുമായി മഹാരാഷ്ട്ര. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിക്ക് നല്ലതാണൊയെന്ന് സർക്കാർ ചർച്ച ചെയ്യും. തമിഴ്നാട് സർക്കാർ നീറ്റ് പരീക്ഷ ഒഴിവാക്കിയതിലൂടെ കുട്ടികളുടെ ഭാവിക്ക് പരീക്ഷ നല്ലതാണോ അല്ലയോ എന്നുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി അമിത് ദേശ്മുഖ് വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പ്രതികരിച്ചു.