മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കുന്നു

0

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് 5 മുതല്‍ 12 വരെ ക്ലാസുകള്‍ ഗ്രാമങ്ങളിലും, എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ നഗരങ്ങളിലും ആരംഭിക്കും.

ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമെന്ന് മുംബൈ മേയറുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. അതെ സമയം സ്‌കൂളുകള്‍ തുറക്കുമെങ്കിലും ക്ലാസിലെത്തി പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. സ്‌കൂളിലേക്ക് പോകാന്‍ വിദ്യാര്‍ഥിക്ക് രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്.

You might also like