TOP NEWS|വിവാദ കാർഷിക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞുകിടക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയെയും ബന്ദ് ബാധിക്കും. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത അടിയന്തര സാഹചര്യങ്ങള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.