ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ
* ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും.
* ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും.
* ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ
* കുട്ടികളുടെ എണ്ണമനുസരിച്ച് ,സ്ഥാപനം തിരിച്ച് യാത്രാസൗകര്യം
* ക്ലാസ്സിൽ കുട്ടികളുടെ എണ്ണം ഇരുപത് മുതല്‍ മുപ്പത് വരെ
* ഹയര്‍സെക്കന്‍ഡറി ബാച്ചുകൾക്ക് ഒന്നിടവിട്ടായിരിക്കും ക്ലാസുകള്‍.
* രക്ഷിതാക്കള്‍, സ്റ്റാഫ് അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും.
* കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും.
* സമീപകടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും
* ഹാജർ,യൂനിഫോം നിർബന്ധമാക്കില്ല
* അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും
* SSK ഗവ:സ്കൂളുകൾക്കുള്ള ഗ്രാന്‍റ് നല്‍കും, ഇത് വിദ്യാലയശുചീകണത്തിന് വിനിയോഗിക്കാം
*വിക്ടേഴ്സ് ക്ലാസ് പുനഃക്രമീകരിച്ച് തുടരും.
* കോടതിയിടപെടലില്ലാത്ത പി.എസ്.സി ഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും
* സ്കൂൾ ബസ് നടത്തിപ്പിന് പ്രാദേശിക സർക്കാരുകളുടെ സഹായം തേടും.
* വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകസംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു.
* അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽതീർപ്പാക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന് ശേഷം അദാലത്ത് സംഘടിപ്പിക്കും.
* എയ്ഡഡ് നിയമനസ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും.
* (ക്യു.ഐ.പി) ഇതരസംഘടനകളുടെ കൂടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കും