TOP NEWS| കുവൈറ്റിലെ സ്റ്റേഡിയങ്ങളില്‍ ഇനി കാണികള്‍ക്ക് പ്രവേശനമില്ല

0

കുവൈത്തിൽ സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാൻ കൃത്യമായ മാർഗരേഖയും കർമ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം മാത്രം കാണികൾക്ക് പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം.ജാബിർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം അമീർ കപ്പ് ടൂര്‍ണമെന്‍റ് കാണാൻ കാണികളുടെ തള്ളിക്കയറ്റം ഉണ്ടായ സാഹചര്യത്തിലാണ് സ്പോർട്സ് അതോറിറ്റി സ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ചത്.

You might also like