TOP NEWS| രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.