TOP NEWS| 2023 ല്‍ സൗദിയില്‍ മിച്ച ബജറ്റായിരിക്കുമെന്ന് ധനകാര്യ മന്ത്രി
2023ൽ സൗദിയിലുണ്ടാവുക മിച്ച ബജറ്റായിരിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. സ്വകാര്യ മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.സൗദി കിരീടാവകാശിയുടെ വിഷൻ 2030 ലക്ഷ്യം വെച്ചാണ് സൗദി അറേബ്യയുടെ ധനകാര്യ പദ്ധതി. അനാവശ്യ ചിലവുകൾ കുറച്ച് വരുമാനം വർധിപ്പിക്കുകയാണ് ഇതിനായി രാജ്യം കാണുന്ന മാർഗം. അതേ സമയം വൻകിട പദ്ധതികളിലൂടെ വിദേശ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുമെന്നും ഇതിനായി പരിഷ്കരണങ്ങൾ തുടരുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.