TOP NEWS| തട്ടിപ്പു കേസ്; മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

0

തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം മോൻസനെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസണെ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതിനുമുമ്പ് രാവിലെ വിശദമായി ചോദ്യം ചെയ്യും.

You might also like