മെൽബൺ : ആസ്ത്രേലിയൻ മലയാളീ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ ആസ്ത്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് (എ.യു.പി.സി) ഒരുക്കുന്ന ഓൺലൈൻ യുവ സങ്കമം ജൂൺ 27ന്. ലോക്ഡൗൺ നിമിത്തം രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങളാൽ വി.ബി.എസ്സുകളും യുവജന ക്യാമ്പുകളും കൺവൻഷനുകളും ഒന്നും നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ റ്റ്രാൻസ്ഫോമേഴ്സ് ആസ്ത്രേലിയയുടെ സഹകരണത്തോടെ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ആദ്യമായി പ്രയോജനപ്പെടുത്തി ഒരവസരം ഓൺലൈനിലൂടെ ഒരുക്കുകയാണ് എ.യു.പി.സി.
കുട്ടികളുടെയും യുവജനങ്ങളുടെയും പ്രായപരിധി കണക്കിലെടുത്ത് മൂന്ന് സെക്ഷനുകളായി T1 (6-10), T2 (11-20), T3 (21 മുതൽ മുകളിലേക്ക്) എന്ന തരത്തിൽ എല്ലാവർക്കും പ്രയോജനകരമാകും വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലും സാഹചര്യത്തിലും കുഞ്ഞുങ്ങൾക്കു സത്യ ദൈവത്തെ അടുത്തറിയുവാനും അവരിലെ ദൈവീക ആശ്രയത്തെ ഉറപ്പിക്കുവാനും ഈ അവസരങ്ങൾ പ്രയോജനപ്രദം ആകും എന്ന് കരുതി ആസ്ത്രേലിയയിലുള്ള കുഞ്ഞുങ്ങളേയും യുവജനങ്ങളേയും കേന്ത്രീകരിച്ചാണ് ഈ യുവ സങ്കമത്തിൻ പ്രവത്തനങ്ങൾ ആരംഭിച്ചതെങ്കിലും രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ എത്തുമ്പോൾ അമേരിക്ക, കാനഡാ, യു.എ.യി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അനേകർ പങ്കു ചേരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർക്ക് ചുവടെ കാണുന്ന ലിങ്കിലൂടെ ചിലവുകൾ ഒന്നും തന്നെ ഇല്ലാതെ (ഫ്രീ) പേരുകൾ രജിസ്റ്റർ ചെയ്ത് അവസരങ്ങൾ ഉറപ്പിക്കുവാൻ കഴിയും.
രാജ്യങ്ങളിലെ സമയ ക്രമങ്ങൾ
ആസ്ത്രേലിയ മെൽബൺ/സിഡ്നി/ബ്രിസ്ബൈൻ/റ്റാസ്മാനിയ – 6 PM
വെസ്റ്റേൺ ആസ്ത്രേലിയ – 4 PM
സൗത്ത് ആസ്ത്രേലിയ – 5.30 PM
ഇന്ത്യ – 1.30 PM
യു.എ.യി/ഒമാൻ – 12 PM
കുവൈത്ത്/സൗധി – 11 AM