ക്രിസ്തീയ ലേഖനത്തിനെതിരെ സംഖിയുടെ രോധനം

0

മലയാള മനോരമയിൽ എഴുതിയ ക്രിസ്തീയ ലേഖനത്തിനെതിരെ രോഷാകുലനായ കുളനടക്കാരൻ ശ്രീജിത്ത്‌ പ്രത്യാശാദീപം ഡയറക്റ്റർ ആയ എഴുത്തുകാരൻ പി ഡാനിയേലിനേയും മനോരമ മാർക്കറ്റിഗ്‌ മാനേജരേയും വിളിച്ച്‌ തന്റെ പ്രധിഷേധം പ്രകടിപ്പിച്ചു. തന്റെ ബോദ്യത്തിനനുസരിച്ച്‌ എഴുത്തുകാരനേയും പത്രപ്രവർത്തകനേയും അസഭ്യം പറഞ്ഞ ശ്രീജിത്ത്‌‌, മതപരിവർത്തനം എന്നാരോപിച്ച്‌ വേദവാക്യങ്ങളെ ഉദ്ദരിച്ച്‌ കൊറോണയുടെ മറവിൽ മതം മാറ്റം
എന്ന് തന്റെ ഫേസ്ബുക്ക്‌ പേജിൽ കുറിച്ചു.

തന്റെ വാകുകൾ ചുവടെ ചേർക്കുന്നു;

“കൊറോണയുടെ മറവിൽ മതംമാറ്റം..

പ്രത്യാശ ദീപം എന്ന മതംമാറ്റ ടീമിന്റെ പരസ്യം മലയാള മനോരമ പത്രത്തിൽ…
ഞാൻ മനോരമ ഓഫീസിൽ വിളിച്ചു പ്രതികരണം അറിയിച്ചു..
പ്രശ്നം നിസാരവൽക്കരിക്കാൻ നോക്കിയ മാർക്കറ്റിംഗ് മാനേജർ ജേക്കബ് കോര ഇവറ്റകളുടെ ഏജന്റ് ആണെന്നു പെരുമാറ്റത്തിൽ വ്യക്തം..

കൊറോണ കാലത്ത് മതപരിവർത്തനത്തിന് ശ്രമിച്ചു ഇതിനു ഒക്കെ പുറകിൽ ചരട് വലികൾ നടത്തുന്നത് #പ്രതിശ്യാദീപം.. മറപിടിക്കാൻ #മനോരമയും..

സ്ലോ പോയ്സൺ പോലെ പത്രത്തിന്റെ പേജിൽ പരസ്യം എന്ന വ്യാജേന നടത്തുന്ന ഈ കൃഷി തിരിച്ചറിയുക…
ഓരോ ഹൈന്ദവരും പ്രതിഷേധം അറിയിക്കുക…
ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ പാസ്റ്റർ ഫോൺ കട്ട്‌ ആക്കി മുങ്ങി..
ഓരോ ഹിന്ദുവും തിരിച്ചറിയുക പ്രതിഷേധിക്കുക..
മനോരമ പത്രം ബഹിഷ്കരിക്കുക…..
(ചില വാക്കുകൾ അൽപ്പം കടുപ്പിച്ച് പറയേണ്ടി വന്നു, ഇവറ്റകളോട് മര്യാദ ഒന്നും പറ്റില്ല അതാണ്)”

തന്റെ പ്രകടനത്തെ വലിയ നേട്ടമായും തന്റെ വിജയമായും കണ്ട ശ്രീജിത്ത്‌, ഭാരതത്തിലെ ഓരോ പൗരന്റെയും മൗലീക അവകാശങ്ങളെയാണ്‌ താൻ ചോദ്യം ചെയ്തതെന്ന് എൽ എൽ ബി ബിരുധദാരിയാണെന്ന് സ്വയം അവകാശപ്പെടുന്ന തനിക്ക്‌ ഇതുവരെ അറിയില്ലാ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

You might also like