ഡിഗ്രി, പിജി അവസാന വർഷ ക്ലാസ് ഇന്നുമുതൽ; തിയറ്ററുകൾ 25 മുതൽ

0

തിരുവനന്തപുരം∙ ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്കായി കോളജുകൾ ഇന്നു ഭാഗികമായി തുറക്കുന്നു. ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത വിദ്യാർഥികൾക്കാണു പ്രവേശനം. ഭൂരിഭാഗം പേരും 2 ഡോസും എടുത്തിട്ടുണ്ടെന്നാണു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. പിജി ക്ലാസിൽ മുഴുവൻ വിദ്യാർഥികളെയും അനുവദിക്കും. ഡിഗ്രി ക്ലാസിൽ കൂടുതൽ പേരുണ്ടെങ്കിൽ പകുതി വീതമാക്കി ഷിഫ്റ്റ് ഏർപ്പെടുത്തണം. കോളജുകളിൽ എല്ലാ ക്ലാസുകളും തുടങ്ങുന്നതു 18 മുതലാണ്. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും 2 ഡോസ് വാക്സീൻ എടുക്കണം. മറ്റു പരിശീലന സ്ഥാപനങ്ങൾക്കും 18നു തുറക്കാം.

You might also like