റേഷനും ഭക്ഷ്യക്കിറ്റും വാങ്ങിയില്ല; നാലായിരത്തിലധികം റേഷൻ കാർഡ് ഉടമകളുടെ മുൻഗണനാ പദവി സർക്കാർ റദ്ദാക്കി

0

തിരുവനന്തപുരം ∙ ആറു മാസത്തോളമായി റേഷനോ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റോ വാങ്ങാതിരുന്ന നാലായിരത്തിൽപരം  റേഷൻ കാർഡ് ഉടമകളുടെ മുൻഗണന പദവി സർക്കാർ റദ്ദാക്കി. അന്ത്യയോജന അന്നയോജന (എഎവൈ) എന്ന മുൻഗണനാ വിഭാഗം കാർഡ് ഉടമകളായ ഇവരെ മുൻഗണന ഇതര വിഭാഗത്തിലേക്കു (വെള്ള കാർഡ്) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറ്റി. ഏറ്റവും ദരിദ്രവിഭാഗങ്ങൾക്കു നൽകുന്നതാണ് മഞ്ഞ നിറത്തിലുള്ള എഎവൈ കാർഡ്. കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം കൂടാത്തതിനു പ്രധാന കാരണം മുൻഗണന വിഭാഗത്തിലെ കാർഡ് ഉടമകളിൽ ചിലരെങ്കിലും റേഷൻ വാങ്ങാത്തതാണെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിലയിരുത്തിയിരുന്നു.

You might also like