അന്‍പതാമത്തെ പുസ്തകം ആത്മകഥയാക്കി പാസ്റ്റർ കെ.സി.തോമസ്
സഭാനേതാക്കളുടെ പുസ്തക രചനയും ആത്മകഥയുമൊക്കെ സാധാരണ വാര്‍ത്തകളാണ്. എന്നാല്‍ 15 മാസങ്ങള്‍കൊണ്ട് കേരളത്തിലെ ഒരു സഭാനേതാവ് 25 പുസ്തകങ്ങള്‍ എഴുതുക എന്നത് സവിശേഷ വാര്‍ത് തതന്നെ. പുസ്തക രചനയില്‍ റക്കോര്‍ഡ് സൃഷ്ടിച്ച ഈ സഭാ നേതാവ് മറ്റാരുമല്ല, ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പാസ്റ്റര്‍ കെ.സി.തോമസാണ്.
അദ്ദേഹമിപ്പോള്‍ തിളക്കമുള്ള മറ്റൊരു വാര്‍ത്ത പുസ്തക ചരിത്രത്തില്‍ എഴുതി ചേര്‍ക്കുകയാണ് തന്റെ ആത്മകഥാരൂപത്തില്‍. അന്‍പതാമത്തെ പുസ്തകം ആത്മകഥയാക്കി അക്ഷര സ്നേഹികളെ ആശ്ചര്യപ്പെടുത്തുകയാണ് ഈ സഭാനേതാവ്.
കേരളത്തിലെ പ്രധാന പെന്തക്കോസ്ത് സഭകളിലൊന്നായ തിരുവനന്തപുരം പേരൂര്‍ക്കട ഫെയ്ത് സെന്‍റര്‍ സഭയുടെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റര്‍ കെ.സി.തോമസ് ഏറെക്കാലമായി നിരവധി ആനുകാലികങ്ങളില്‍ എഴുതുന്നുണ്ട്. സഭാ പ്രവര്‍ത്തനങ്ങളെപ്പോലെ സുവിശേഷ സാഹിത്യ രചനയും ദൈവിക നിയോഗവും ശുശ്രൂഷയുമായി കരുതുന്ന ഇദ്ദേഹം കൊറോണക്കാലം പുസ്തകങ്ങളുടെ പെരുമഴക്കാലമാക്കി മാറ്റി സഭാശുശ്രൂഷകര്‍ക്കെല്ലാം മാതൃകയാകുകയാണ്.
സുവിശേഷ പ്രഭാഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ കെ.സി.തോമസ് 1949ല്‍ തലവടി ഇടയത്ര കെ.ജി.ചാക്കോയുടെ മകനായാണ് ജനിച്ചത്.