TOP NEWS| ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാം; പുതിയ സംവിധാനം

0

ആധാറിന് അപേക്ഷിക്കുന്നതും അപ്ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്. നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതല്‍ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്. പ്രതിദിനം ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും ആയിരം വീതം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മോഡല്‍ ആധാര്‍ സേവാകേന്ദ്രങ്ങളാണ് ആദ്യ വിഭാഗം.

You might also like