TOP NEWS| വാക്‌സിൻ സംബന്ധിച്ചു വരുന്ന മൊബൈൽ സന്ദേശങ്ങളിൽ ജാഗ്രത; മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
കോവിഡ് വാക്സിനേഷന്‍റെ ഭാഗമായ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചവരില്‍ ചിലരുടെ മൊബൈലിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് ഹാക്കിങ് സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വ്യക്തി വിവരങ്ങൾ നൽകിയ ശേഷം വാക്സിന്‍ സർട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം.