TOP NEWS| പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല: ഹൈക്കോടതി
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലായെന്നും കോടതി വിമർശിച്ചു.