കോവിഡ് വാക്സീൻ വേണ്ടത്ര ലഭ്യമായിട്ടും സംസ്ഥാനത്ത് സ്വീകരിക്കാൻ ആളില്ലാത്ത സ്ഥിതി.

0

കോഴിക്കോട് ∙ കോവിഡ് വാക്സീൻ വേണ്ടത്ര ലഭ്യമായിട്ടും സംസ്ഥാനത്ത് സ്വീകരിക്കാൻ ആളില്ലാത്ത സ്ഥിതി. 14 ലക്ഷത്തിലധികം ഡോസ് വാക്സീൻ സ്റ്റോക്ക് ഉണ്ടായിട്ടും ചൊവ്വാഴ്ച നൽകാനായത് 1.14 ലക്ഷം ഡോസ് മാത്രം. ആദ്യ ഡോസും രണ്ടാം ഡോസും ചേർത്ത് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നൽകിയ കണക്കാണിത്. ഓൺലൈനിൽ സ്‌ലോട്ടുകൾ പൂർണമായി ബുക്ക് ചെയ്യപ്പെടുന്നുപോലുമില്ല.

സംസ്ഥാനത്ത് 18നു മുകളിൽ പ്രായമുള്ള 92% പേരും ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. 90% പേർക്കും ലഭിച്ചതു കോവിഷീൽഡ് ആണ്. 84 ദിവസത്തിനു ശേഷമേ ഇതിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ സാധിക്കൂ എന്നതിനാലാണ് ഇപ്പോൾ തിരക്കില്ലാത്തത്. ആദ്യ ഡോസ് എടുത്തശേഷം കോവി‍ഡ് വന്നവർ രണ്ടാം ഡോസ് സ്വീകരിക്കണമെങ്കിലും 3 മാസം കഴിയും.

You might also like